
തിരുവനന്തപുരം: കൊവിഡ് ബാധിച്ച 30 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 18 പേർ കണ്ണൂരിലാണ്. 14,670 പേരാണ് നിരീക്ഷണത്തിലുള്ളത്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 8 ജില്ലകൾ കൊവിഡ് മുക്തമായി.
കൊവിഡ് മുക്ത ജില്ലകൾ
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം
ഹോട്ട് സ്പോട്ടുകൾ - 84