jet-airways

മുംബയ്: കടക്കെണിയിൽപ്പെട്ട് പ്രവർത്തനം അവസാനിപ്പിച്ച ജെറ്ര് എയർവേസിനെ വിറ്റഴിക്കാൻ ബാങ്കുകൾ വീണ്ടും താത്പര്യപത്രം ക്ഷണിക്കും. ഇതു സംബന്ധിച്ച അന്തിമതീരുമാനം മേയ് 18ന് ഉണ്ടാകും. നേരത്തേ രണ്ടുവട്ടം താത്പര്യപത്രം ക്ഷണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

കുറഞ്ഞത് 500 കോടി രൂപയുടെ ആസ്‌തി കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് താത്പര്യപത്രം നൽകാം. നേരത്തേ ക്ഷണിച്ച താത്പര്യപത്രങ്ങളിൽ നിബന്ധന ആയിരം കോടി രൂപയായിരുന്നു. ആരും എത്താത്തതിനെ തുടർന്ന് അവ പരാജയപ്പെട്ട സാഹചര്യത്തിലാണ്, ഇളവുകളോടെ വീണ്ടും ക്ഷണിക്കുന്നത്. ദക്ഷിണ അമേരിക്ക ആസ്ഥാനമായുള്ള സിനർജി ഗ്രൂപ്പ്, റഷ്യയിലെ ഫാർ ഈസ്‌റ്ര് ഡെവലപ്‌‌മെന്റ് ഫണ്ട്, ഡൽഹി ആസ്ഥാനമായുള്ള പ്രുഡെന്റ് എ.ആർ.സി എന്നിവ കഴിഞ്ഞതവണ താത്പര്യം അറിയിച്ചിരുന്നെങ്കിലും ഇവയ്ക്ക് മികച്ച പ്രൊപ്പോസൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

2019 ഏപ്രിലിലാണ് ജെറ്ര് പ്രവർത്തനം നിറുത്തിയത്. 37,000 കോടി രൂപയാണ് ബാദ്ധ്യത. ജീവനക്കാർക്ക് ശമ്പള കുടിശികയായി മാത്രം 1,400 കോടി നൽകാനുണ്ട്.