കൊടുമൺ: അങ്ങാടിക്കൽ തെക്ക് കൊടുമൺ പബ്ലിക് ലൈബ്രറിയുടെയും സഹൃദയ കലാകായിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ എല്ലാ വീടുകളിലും മാസ്‌ക് വിതരണം ചെയ്തു.കൊടുമൺ എസ്.ഐ ബൈജു മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തു. കൊടുമൺ പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തക അശ്വതി,ലൈബ്രറി പ്രസിഡന്റ് ശ്യാം, ക്ലബ് സെക്രട്ടറി ബിജു ,പ്രസിഡന്റ് സുബിൻ, സാമൂഹ്യപ്രവർത്തകൻ സി.വിചന്ദ്രൻ,ക്ലബ് അംഗങ്ങളായ രാമചന്ദ്രൻ,അനു സിജു,അക്ഷയ്,സുജിത്ത് വിഷ്ണു,അതുൽ എന്നിവർ പങ്കെടുത്തു.