ഇലവുംതിട്ട: 220-ാം ശ്രീദേവി വിലാസം എൻ.എസ്.എസ് ഇലവുംതിട്ട ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുളള എല്ലാ കെട്ടിടങ്ങളിലും കൊവിഡ്-19 പശ്ചാത്തലത്തിൽ ഒരുമാസത്തെ വാടക ഒഴിവാക്കി.ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ അനുവദിച്ച ചികിത്സാ ധനസഹായം അർഹതപ്പെട്ടവർക്ക് യൂണിയൻ കമ്മിറ്റിയംഗം കെ.ബി.പ്രഭ വിതരണം ചെയ്തു.കരയോഗം പ്രസിഡന്റ് പി.എസ്.മധുസുധനൻ പിളള,സെക്രട്ടറി എം.എൻ.ബാലൻ,കമ്മിറ്റിയംഗം അനിൽകുമാർ എന്നിവർ പങ്കെടുത്തു.