yathim

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വള്ളക്കടവ് യത്തീംഖാന അനാഥാലയത്തിലെ അന്തേവാസികൾ ഒരുലക്ഷം രൂപ സംഭാവന നൽകി. റംസാൻ മാസത്തിൽ അന്തേവാസികൾക്ക് ലഭിച്ച കൈനീട്ടത്തിൽ നിന്നാണ് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്. തുക മന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി. യത്തീംഖാന പ്രസിഡന്റ് എം.കെ. നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് ബി. സുലൈമാൻ, ട്രഷറർ എ. റഹ്മത്തുള്ള, സെക്രട്ടറിമാരായ എ.ഹാജാ, നാസിമുദ്ദീൻ, ഇ. സുധീർ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി, സന, നിഹാസ് തുടങ്ങിയവർ പങ്കെടുത്തു.