stock-market

മുംബയ്: ഇന്ത്യയിലെ ഏറ്രവും ഉയർന്ന മൂല്യമുള്ള പത്തു കമ്പനികളിൽ എട്ടെണ്ണം ചേർന്ന് കഴിഞ്ഞവാരം നേരിട്ട നഷ്‌ടം 2.50 ലക്ഷം കോടി രൂപ. 45,535 കോടി രൂപ നഷ്‌ടവുമായി ടാറ്രാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) ഒന്നാമത്. 39,923 കോടി രൂപ നഷ്‌ടവുമായി എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടാമതാണ്. എച്ച്.ഡി.എഫ്.സി 39,386 കോടി രൂപയുടെ നഷ്‌ടം നേരിട്ടു.

ഐ.ടി.സി 29,316 കോടി രൂപ നഷ്‌ടം രുചിച്ച് നാലാമതുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കാണ് അഞ്ചാം സ്ഥാനത്ത്; ബാങ്കിന്റെ മൂല്യത്തിൽ കൊഴിഞ്ഞത് 27,288 കോടി രൂപ. കോട്ടക് മഹീന്ദ്ര ബാങ്ക് (26,457 കോടി രൂപ), ഹിന്ദുസ്ഥാൻ യൂണിലിവർ (25,221 കോടി രൂപ), ഇൻഫോസിസ് (17,696 കോടി രൂപ) എന്നിവയാണ് യഥാക്രമം അറുമുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം 60,081 കോടി രൂപ വർദ്ധിച്ചു. ടോപ് 10ലെ അവശേഷിക്കുന്ന കമ്പനിയായ ഭാരതി എയർടെല്ലിന്റെ നേട്ടം 8,537 കോടി രൂപ.