lottery




തി​രുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ കുടിശിക മൂലം അംഗത്വം നഷ്ടപ്പെട്ടവർക്ക് ജൂൺ 30 വരെ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം. 2015 ഏപ്രിൽ മുതൽ കുടിശിക വരുത്തിയവർ മേയ് 18 മുതൽ ജില്ലാ ക്ഷേമനിധി ഓഫീസുകളിൽ ബന്ധപ്പെട്ട രേഖകളുമായി എത്തി​യാൽ കുടിശിക തുക പിഴ സഹിതം സ്വീകരിക്കും.