റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കാനുള്ള കരാർ സൗദി ഹറം കാര്യവകുപ്പിൽ നിന്ന് ലുലു ഹൈപ്പർ മാർക്കറ്രിന് ലഭിച്ചു. സൗദി ഹറം കാര്യവകുപ്പിനായി നാഷണൽ വാട്ടർ കമ്പനി സി.ഇ.ഒ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജിയണൽ ഡയറക്‌ടർ മുഹമ്മദ് റഫീക്കും കരാറിൽ ഒപ്പുവച്ചു.
കിംഗ് അബ്‌ദുള്ള ബിൻ അബ്‌ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുമായി സഹകരിച്ചാണ് ഹറം വകുപ്പ് സംസം ജലം ലഭ്യമാക്കുന്നത്. ഈയാഴ്‌ച അവസാനത്തോടെ ഘട്ടംഘട്ടമായി അഞ്ച് ലിറ്ററിന്റെ സംസം കാനുകൾ വിതരണം ചെയ്യാനുള്ള കരാറാണ് ലുലുവിന് ലഭിച്ചത്. സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും സംസം ജലം ലഭിക്കും.