കൊച്ചി: ലോക്ക്ഡൗൺ മൂലമുണ്ടായ സമ്പദ്‌ഞെരുക്കം വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾക്കിടയിൽ ഉപഭോക്താക്കൾ നടത്തുന്ന ഇമ്മീഡിയേറ്ര് പേമെന്റ് സിസ്‌റ്രത്തെയും (ഐ.എം.പി.എസ്) സാരമായി ബാധിച്ചു. 12.2 കോടി ഇടപാടുകളാണ് ഈ പ്ലാറ്റ്‌ഫോം മുഖേന ഏപ്രിലിൽ നടന്നത്. ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്നിരുന്നു.
കുടിയേറ്ര തൊഴിലാളികളും ചെറുകിട ബിസിനസ് സംരംഭകരുമാണ് ഈ പ്ളാറ്ര്‌ഫോം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിരുന്നത്. ലോക്ക്ഡൗണിൽ ഇവരുടെ വരുമാനമാർഗം അടഞ്ഞതാണ് തിരിച്ചടിയായത്. വിവിധ യൂണിഫൈഡ് പേമെന്റ്‌സ് (യു.പി.ഐ) ആപ്പ് വഴിയുള്ള പണമിടപാടുകളും കഴിഞ്ഞമാസം ഇടിഞ്ഞു. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകൾ നടന്നപ്പോൾ, ഏപ്രിലിലുണ്ടായത് 100 കോടിയാണ്.
ഏപ്രിലിൽ ഐ.എം.പി.എസ് മുഖേന നടന്നത് 1.21 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ. കഴിഞ്ഞ 22 മാസത്തെ ഏറ്രവും കുറഞ്ഞ തുകയാണിത്.
യു.പി.ഐ ആപ്പുകൾ വഴി കഴിഞ്ഞമാസം കൈമാറ്രം ചെയ്യപ്പെട്ടത് 1.51 ലക്ഷം കോടി രൂപ. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുക.