sbi-general

കൊച്ചി: എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്, സാധാരണക്കാർക്ക് താങ്ങാനാവുന്ന സ്‌‌റ്രാൻഡേർഡ് ഹെൽത്ത് ഇൻഷ്വറൻസ് പോളിസിയായ ആരോഗ്യ സഞ്ജീവനിക്ക് തുടക്കമിട്ടു. രാജ്യത്തെവിടെയും ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ ഹോസ്‌പിറ്റലൈസേഷൻ പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

45 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാൻ മെഡിക്കൽ ചെക്കപ്പ് നിർബന്ധമല്ല. ഒറ്റ പ്ളാനിൽ മുഴുവൻ കുടുംബാഗങ്ങളെയും ഉൾപ്പെടുത്താനാകും. ആശുപത്രി മുറി വാടക, ചികിത്സാ ഫീസ്, റോഡ് ആംബുലൻസ് ചെലവ്, മരുന്നിന്റെ ചെലവ്, ആയുഷ് ചികിത്സ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : https://www.sbigeneral.in/portal/health-insurance/arogya-sanjeevani-policy