കൊച്ചി: ഇന്ത്യയിലെ കൊവിഡ് രോഗികളിൽ പ്രതിരോധ മരുന്നായ ഫാവിപിരാവിറിന്റെ പരീക്ഷണം പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ആരംഭിച്ചു. രാജ്യത്തെ പത്തോളം സർക്കാർ, സ്വകാര്യ ആശുപത്രികളിലെ രോഗികളിലാണ് പരീക്ഷണം. ജൂലായ് - ആഗസ്‌റ്രോടെ പരീക്ഷണം പൂർത്തിയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് ഡോ. മോണിക്ക ടണ്ടൻ പറഞ്ഞു.