കൊച്ചി: ടാറ്രാ കൺസൾട്ടൻസി സർവീസസിന് (ടി.സി.എസ്) കീഴിലെ ഐ.ടി സേവന യൂണിറ്റായ ടി.സി.എസ് ഇയോൺ, വിദ്യാർത്ഥികൾക്ക് കോർപ്പറേറ്ര്, വ്യവസായ രംഗത്തെ പ്രമുഖരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന റിമോട്ട് ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നു. കമ്പനികൾക്ക് ഓൺലൈനായി ഇന്റേൺഷിപ്പ് അവസരങ്ങൾ പോസ്‌റ്ര് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവയിൽ പ്രോജക്‌ടുകൾക്കായി അപേക്ഷിക്കാനും കഴിയുന്ന ഡിജിറ്രൽ ഇന്റേൺഷിപ്പ് പ്ളാറ്ര്‌ഫോമാണിത്.