അഞ്ചുമാസം മുൻപ് കോട്ടയം കൊല്ലാട് പള്ളിക്കുന്ന് മാലിപ്പാടത്തിലെത്തിയതാണ് ദേശാടനപക്ഷിയായ പെലിക്കൻ.കൂട്ടത്തോടെയെത്തിയ പെലിക്കൻ പക്ഷികളിൽ ബാക്കിയുള്ളവ സീസൺ കഴിഞ്ഞതോടെ തിരിച്ചു പോയി. ദേശാടനയാത്രക്കിടയിൽ ചിറകിന് പരിക്കേറ്റ ഒരു പെലിക്കൻ മാത്രം മാലിപ്പാടത്ത് പെട്ട് പോയി.മാലി പാടത്തിന് സമീപം താമസിക്കുന്ന ഷാജിയും ഭാര്യ ശ്രീദേവിയും ഒറ്റപ്പെട്ട് പോയ പെലിക്കനെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നു.പാടത്തിറങ്ങുന്ന താറാവ് കൂട്ടങ്ങൾക്കും നീർകാക്കകൾക്കുമൊപ്പം ഇര തേടി കഴിയുന്നു.ലോകത്ത് ലോക്ക് ഡൗൺ മാറിയാലും ചിറക് ശരിയായി പറക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ്.പ്രതീക്ഷ വിടാതെ കൊല്ലാടുകാരുടെ കരുതലിൽ ചിറക് ചെറുതായി വിരിച്ച് തീറ്റ തേടി കഴിയുകയാണ്
ഈ ദേശാടനക്കിളി
കാമറ: ശ്രീകുമാർ ആലപ്ര