പത്തനംതിട്ട: ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് ക്ഷേമനിധിയിലടച്ച നാലായിരം കോടി രൂപയിൽ നിന്നും തൊഴിലാളികൾക്ക് 5000 രൂപ വീതം ക്ഷേമപെൻഷൻ നൽകണമെന്നും, ഓണക്കാലത്ത് മോട്ടോർവാഹന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും മോട്ടോർ വാഹനങ്ങൾ ഓടാൻ അനുമതി നൽകണമെന്നും ഐ.എൻ.ടി.യു.സി മോട്ടോർ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി ജോൺ അദ്ധ്യക്ഷത വഹിച്ചു.ഹരികുമാർ പൂതങ്കര,പികെ ഇഖ്ബാൽ,പികെ ഗോപി, എ ഫാറൂഖ്, നാസർ തോണ്ട മണ്ണിൽ,അജിത് മണ്ണിൽ,നിഷാദ് ആനപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.