15-konni
കോന്നി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപ്രതിയുടെ സഹകരണത്തോടെ നിർമ്മിച്ച സാനിട്ടെസറും മാസ്‌കം താലൂക്ക് ആശുപ്രതി അങ്കണത്തിൽ അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ആശുപ്രതി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്ജിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെ​യ്യുന്നു

കോന്നി:​ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപ്രതിയുടെ സഹകരണത്തോടെ നിർമ്മിച്ച സാനിട്ടെസറും മാസ്‌കം താലൂക്ക് ആശുപ്രതി അങ്കണത്തിൽ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കോന്നിയൂർ.പി.കെ​യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ,ആശുപ്രതി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോർജ്ജിന് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാരാജൻ, ബി.ഡി.ഒ ഗ്രേസി സേവ്യർ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് രജനി.എം, ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി എബ്രഹാം, എസ്.ഷാജി,എലിസബത്ത് രാജു, പ്രിയ.എസ്.തമ്പി,ആർ.എം.ഒ ഡോ. അരുൺ ജയപ്രകാശ്,ഹെഡ് നേഴ്‌സ് പി.ബി.ചന്ദവതി, ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു തുടങ്ങിയവർ സംസാരിച്ചു.