കൊടുമൺ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊടുമൺ പഞ്ചായത്തിലെ വയണകുന്ന് 6-ാം വാർഡിൽ എല്ലാ കുടുംബങ്ങൾക്കും മാസ്‌ക് നൽകുന്നതിന്റെ ഉദ്ഘാടനം പാണൂർ 104-ാം അംഗൻവാടിയിൽചന്ദനപ്പള്ളി പി.എച്ച്.സിയിലെ ജെ.പി.എച്ച്.എൻ അശ്വതി നിർവഹിച്ചു.വാർഡിലെ ആരോഗ്യ പ്രവർത്തനത്തിന് മികവുറ്റ സേവനങ്ങൾ നൽകിവരുന്ന ആരോഗ്യ പ്രവർത്തക അശ്വതിയെ വാർഡ് മെമ്പർ വിനി വി ആനന്ദ് ആദരിച്ചു.അങ്കണവാടി വർക്കർ രമ,വിനോദ് അയത്തിൽ,ലതികല ,രതീഷ്,പ്രേംകുമാർ ,സുന്ദരേശൻ , രാഹുൽ എന്നിവർ പങ്കെടുത്തു .