പത്തനംതിട്ട : ജില്ലയിൽ പൊതുജനാരോഗ്യരംഗത്ത് വൻ ഭീഷണി നിലനിൽക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാംഘട്ട ലോക് ഡൗണിന്റെ അവസാന ഘട്ടത്തിലും 1421 പേർ ജില്ലയിൽ ക്വാറൻറൈനിൽ ഉണ്ടെന്നുള്ളത് ഗൗരവകരമാണ്. വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഡെങ്കിപ്പനിയും, എലിപ്പനിയും ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ പാളി . ലോക് ഡൗൺ മൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാണ്. വിലക്കയറ്റം പിടിച്ചുനിറുത്താൻ സർക്കാർ നടപടിയില്ല. . പ്രദേശിക ജാഗ്രതാസമിതികൾക്കുള്ള മാനദണ്ഡം എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. ജാഗ്രതാ സമിതികളിലെ സി.പി.എം അപ്രമാദിത്വം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ. സുരേഷ് കുമാർ, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി അഡ്വ. വി. ആർ സോജി എന്നിവർ പങ്കെടുത്തു.