ചെങ്ങന്നൂർ: നഗരസഭ 25-ാം വാർഡിലെ ജനവാസകേന്ദ്രത്തിൽ മതിയായ സാനിറ്റേഷൻ സൗകര്യമോ സമീപഭവനങ്ങളിൽ നിന്ന് നിശ്ചിത അകലമോ ഇല്ലാത്ത ചെങ്ങന്നൂർ എൻജിനീയനിംഗ്​ കോളേജ്​ ലേഡീസ്​ ഹോസ്റ്റൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രമാക്കിയതിനെതിരെ വാർഡ്​ തല കൊവിഡ്​ ജാഗ്രതാ സമിതി പരാതി നൽകും.
ഹോസ്റ്റലിലെ ശുചിമുറിമാലിന്യം ഷൈനി എബ്രഹാം റോഡിലേക്ക് പുറംതള്ളുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക്​ കാരണമാകും. മതിയായ സാനിറ്റേഷൻ സൗകര്യം ഇല്ലാത്തതിനാൽ മുനിസിപ്പാലിറ്റി ലൈസൻസ്​ നൽകിയിട്ടില്ലാത്ത കെട്ടിടമാണ് ഇത്. മറ്റു പഞ്ചായത്തിൽ നിന്നുമുള്ളവരെയാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്​.
കൗൺസിലർ രാജൻ കണ്ണാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ജുനിയർ ഹെൽത്ത്​ ഇൻസ്‌പെക്ടർ മോഹൻ കുമാർ, മഹേഷ്​ പണിക്കർ വിഷ്ണു,വിനോദ്​, മനോജ്,​ ഉഷ എന്നിവർ പങ്കെടുത്തു.