തണ്ണിത്തോട്: കേബിൾ ടി വി നടത്തുന്ന സുഭാഷ് ഭവനിൽ സുഭാഷ്‌കുമാർ (52) നെ കോന്നി പൊലീസ് മർദ്ദിച്ചതായി പരാതി. ബുധനാഴ്ച രാത്രി എലിമുള്ളുംപ്ലാക്കിലിൽ കേബിൾ ആരോ മുറിച്ചുമാറ്റിയെന്ന് ആരോപിച്ച് സുഭാഷ് ക്രൈം സ്റ്റോപ്പറിൽ പരാതി നൽകിയിരുന്നു . അന്വേഷിക്കാനായി പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശാസ്ത്രീയ പരിശോധന വേണമെന്നാവശ്യപ്പെട്ട് സുഭാഷ് റോഡരികിൽ കുത്തിയിരുന്നു. ഇതിൽ പ്രകോപിതരായ പൊലീസുകാർ തന്നെ ജീപ്പിൽ വലിച്ചു കയറ്റി മർദ്ദിക്കുകയായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.