ചെങ്ങന്നൂർ : സമഗ്രശിക്ഷ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെനേതൃത്വത്തിൽ പൊതുവിദ്യാലയങ്ങൾക്ക് മാസ്ക് നിർമ്മിച്ച് നൽകും. . പാണ്ടനാട് സ്വാമിവിവേകാന്ദ ഹയർസെക്കൻഡറി സ്‌കൂളിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ,ബ്ലോക്ക് പ്രോഗ്രാംകോർഡിനേറ്റർ ജി കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം എസ് രാധാകൃഷ്ണൻ, ആശ വി നായർ, സ്‌കൂൾ പ്രിൻസിപ്പൽ രശ്മിഗോപാലകൃഷ്ണൻ, പ്രഥമാദ്ധ്യാപിക സ്മിത എസ് കുറുപ്പ്, മാനേജർ വി എസ് ഉണ്ണികൃഷ്ണൻ പിള്ള, റ്റി കെ ചന്ദ്രചൂഡൻ നായർ, പി റ്റി എ പ്രസിഡന്റ് രാജീവ്, അദ്ധ്യാപകനായ ആർ രാജേഷ് എന്നിവർ പങ്കെടുത്തു.