പത്തനംതിട്ട : അന്യ സംസ്ഥാനത്ത് ജോലി ചെയ്ത് തിരിച്ചെത്തുന്നവർക്കായി യുവമോർച്ച ജില്ലയിൽ ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു.ആറന്മുള പഞ്ചായത്തിലെ 4ാം വാർഡിലെ ഹെൽപ്പ് ഡെസ്‌ക് ബി.ജെ.പി ജില്ല പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. തുടർദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും.സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുന്ന മലയാളികൾക്കായി ജില്ലാ ഹെൽപ്പ് ഡെസ്‌കും രൂപീകരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ്,ജില്ലാ ട്രഷറർ രഞ്ചിത്ത് രാജൻ,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.സായികൃഷ്ണ എന്നിവർ പങ്കെടുത്തു. ജില്ലാ ഹെൽപ്പ് ഡെസ്‌ക്: 9526063333, 04682324040.