കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ കൊവിഡ് പരിശോധനാ ഫീസും വിമാനടിക്കറ്റും സ്‌പോൺസർ ചെയ്യുമെന്ന് അൽ അദിൽ ട്രേഡിംഗ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ധനഞ്ജയ് ദത്തർ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ സമ്പദ്ചെലവ് വഹിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വ്യക്തിപരമായി നൽകുന്ന സഹായമാണിതെന്ന് അദ്ദേഹം പറഞ്ഞു. 9,000ലേറെ ഇന്ത്യൻ ഉത്‌പന്നങ്ങൾ യു.എ.ഇയിൽ എത്തിക്കുന്ന കമ്പനിയാണ് അൽ അദിൽ ട്രേഡിംഗ് കമ്പനി. 43 രാജ്യങ്ങളിൽ കമ്പനിക്ക് സൂപ്പർ സ്‌റ്രോർ സാന്നിദ്ധ്യമുണ്ട്.