തിരുവനന്തപുരം: ലോക്ക് ഡൗൺ മാന​ദ​ണ്ഡ​ങ്ങൾ പാലി​ച്ചുകൊണ്ട് ആട്ടോറിക്ഷകൾ ഓടാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 19ന് എല്ലാ ജില്ല​ക​ളിലെയും പ്രധാന കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മു​ന്നിൽ രാവിലെ 11​ മു​തൽ 11.30വരെ ലോക്ഡൗൺ മാന​ദ​ണ്ഡ​ങ്ങൾ പാലി​ച്ചു​ള്ള ധർണ നട​ത്തുമെന്ന് ആട്ടോ ​-​ ടാ​ക്‌സി​ - ​ലൈ​റ്റ്‌മോ​ട്ടോർ വർക്കേ​ഴ്സ് ഫെഡ​റേ​ഷൻ അറിയിച്ചു. പ്രതി​ഷേധത്തിൽ നാലുപേർ വീതം പങ്കെ​ടുക്കണ​മെന്ന് ഫെഡ​റേ​ഷൻ ജന​റൽ സെക്ര​ട്ടറി കെ.​എ​സ്.​ സു​നിൽകു​മാ​റും, പ്രസി​ഡന്റ് എൻ.​ഉണ്ണി​ക്കൃ​ഷ്ണനും അറിയിച്ചു.