photo

പാലോട്: പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പെരിങ്ങമ്മല ഗാർഡർ സ്റ്റേഷന് സമീപത്ത് ജീപ്പിൽ കടത്തിക്കൊണ്ടു വന്ന രണ്ടര ലിറ്റർ ചാരായവുമായി രണ്ടു പേരെ പിടികൂടി. ഞാറനീലി കാവുവിള വീട്ടിൽ രജികുമാർ (57), ഞാറനീലി ജയഭവനിൽ ശിവകുമാർ (42) എന്നിവരാണ് പിടിയിലായത്. ജീപ്പും പിടിച്ചെടുത്തു. പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ സതീഷ് കുമാർ, ഗ്രേഡ് എസ്.ഐ ഇർഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ നവാസ്, ബിജു, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.