-e-car

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു. സൊസൈറ്റി ഒഫ് മാനുഫാക്‌ചറേഴ്‌സ് ഒഫ് ഇലക്‌ട്രിക് വെഹിക്കിൾസിന്റെ (എസ്.എം.ഇ.വി) കണക്കുപ്രകാരം 2019-20ൽ 1.56 ലക്ഷം ഇ-വാഹനങ്ങളാണ് ഇന്ത്യക്കാർ വാങ്ങിയത്. 20 ശതമാനമാണ് വർദ്ധന. ഇതിൽ, ഇ-റിക്ഷകളെ ഉൾപ്പെടുത്തിയിട്ടില്ല. 2018-19ൽ വിറ്റഴിഞ്ഞത് 1.3 ലക്ഷം വാഹനങ്ങളായിരുന്നു. കഴിഞ്ഞവർഷത്തെ ഇ-വില്പനക്കണക്ക് ഇങ്ങനെ:

 ടൂവീല‌ർ : 1.52 ലക്ഷം

 കാർ : 3,400

 ബസ് : 600

 ഇ-റിക്ഷ : 90,000