nissan

കൊച്ചി: നിസാന്റെ കോംപാക്‌റ്ര് സ്‌പോർട്‌സ് യൂട്ടിലിറ്രി വാഹനമായ കിക്ക്സിന്റെ ഫേസ്‌ലിഫ്‌റ്ര് എഡിഷൻ വിപണിയിലെത്തി. മാനുവൽ, എക്‌സ്-ട്രോണിക് സി.വി.ടി എഡിഷൻ പതിപ്പുകളിലായി ഏഴ് വേരിയന്റുകളുണ്ട്. വില 9.49 ലക്ഷം രൂപ മുതൽ. ബുക്കിംഗ് ആരംഭിച്ചു.

ബി.എസ്-6 ചട്ടം പാലിക്കുന്ന, കരുത്തേറിയ ടർബോ എൻജിനാണ് കിക്ക്സിന്റെ പുത്തൻ പതിപ്പിലെ പ്രധാന മാറ്രം. എക്‌സ്‌-ട്രോണിക്‌സ് സി.വി.ടി ട്രാൻസ്‌മിഷനും പുതുമയാണ്. വെഹിക്കിൾ സ്‌റ്രെബിലിറ്രി മാനേജ്‌മെന്റ് സിസ്‌റ്രം, ഇലക്‌ട്രോണിക് സ്‌റ്രെബിലിറ്രി കൺട്രോൾ, ട്രാക്‌ഷൻ കൺട്രോൾ സിസ്‌റ്രം, ഹിൽ സ്‌റ്രാർട്ട് അസിസ്‌റ്ര്, ക്രൂസ് കൺട്രോൾ തുടങ്ങി ഒട്ടേറെ അത്യാധുനിക ഫീച്ചറുകളും പുത്തൻ കിക്ക്സിൽ കാണാം. സ്‌റ്രാൻഡേർഡായി രണ്ടുവർഷം അല്ലെങ്കിൽ 50,000 കിലോമീറ്രർ വാറന്റിയും വാഗ്‌ദാനമുണ്ട്. വാറന്റി അഞ്ചുവർഷത്തേക്ക് ഉയർത്താനുള്ള ഓപ്‌ഷനുണ്ട്. രണ്ടുവർഷത്തേക്ക് റോഡ്സൈഡ് അസിസ്‌റ്റൻസും നേടാം.