jsw

കൊച്ചി: പ്രമുഖ പെയിന്റ് നിർമ്മാണ കമ്പനിയായ ജി.എസ്.ഡബ്ള്യു പെയിന്റ്‌സ്, ഹാൻഡ് സാനിട്ടൈസറുകൾ വിപണിയിലിറക്കുന്നു. സെക്യുറൽ ബ്രാൻഡിൽ പുതിയ ഉത്‌പന്നം ഈമാസം തന്നെ വിപണിയിലെത്തും. മഹാരാഷ്‌ട്രയിലെ വസിന്ധിലെ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ളാന്റിലാണ് നിർമ്മാണം. ഇന്ത്യയുടെ ദക്ഷിണ, പൂർവ മേഖലകളിലാണ് അരലിറ്രർ പായ്ക്കിലായി സെക്യുറൽ ആദ്യം ലഭ്യമാക്കുകയെന്ന് മാനേജിംഗ് ഡയറക്‌ടർ പാർഥ് ജിൻഡാൽ പറഞ്ഞു. ജെ.എസ്.ഡബ്ള്യു ഗ്രൂപ്പിന്റെ പെയിന്റ്, സിമന്റ്, സ്‌റ്റീൽ വിപണനശൃംഖല വഴിയാകും വില്പന.