റോഷൻ മാത്യുവിനെ കേന്ദ്രകഥാപാത്രമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചോക് ഡ് നെറ്റ് ഫ്ളിക്സ് റിലീസായി ജൂൺ 5ന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. റോഷന്റെ ബോളിവുഡ് പ്രവേശമാണിത്. മിർസ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സയാമി ഖേറാണ് മറ്റൊരു കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ അടുക്കളയിൽനിന്ന് അവിചാരിതമായി ഒരു വലിയ സംഖ്യയുടെ പണം കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് പ്രമേയം.അതേസമയം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരം നേടിയ താരമാണ് റോഷൻ. കപ്പേള എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. അന്ന ബെന്നായിരുന്നു നായിക.