കേരള സർവകലാശാല
അവസാനവർഷ ബിരുദപരീക്ഷകൾ ജൂൺ 2 മുതൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ്‌സ്/സി.ആർ 2020, പരീക്ഷകൾ ജൂൺ രണ്ട് മുതൽ ആരംഭിക്കും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ (അവസാന വർഷം) ജൂൺ 3 മുതലും വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ ജൂൺ 2 മുതലും ആരംഭിക്കും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകൾ ജൂൺ 22 മുതലും ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകൾ ജൂൺ 23 മുതലും ആരംഭിക്കും.
ജൂൺ 1 മുതൽ സി.ബി.സി.എസ്‌സ് മൂന്ന് ,അഞ്ച് സെമസ്റ്റർ ക്ലാസുകളും പി.ജി മൂന്നാം സെമസ്റ്റർ ക്ലാസുകളും നിലവിൽ പൂർത്തീകരിക്കാനുള്ള നാലാം സെമസ്റ്റർ ക്ലാസുകളും ഓൺലൈനായി ആരംഭിക്കും. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ അതത് കോളേജ് പ്രിൻസിപ്പൽമാർ ഒരുക്കണം.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വേണ്ട സി.ബി.സി.എസ്‌സ് ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് 24 നകം പരീക്ഷകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
പരീക്ഷാഫലം
സി.ബി.സി.എസ് ബി.എസ്.സി മൂന്നാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014, 2015 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനുളള അവസാന തീയതി ജൂൺ 10.
എം.ജി സർവകലാശാല
പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി (എം.എം.ബി സപ്ലിമെന്ററി 2008-2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 2 വരെ അപേക്ഷിക്കാം.
നാലാം വർഷ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (ബി.പി.ടി 2015 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ് ) (2011 സ്‌കീം, 2011 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എൽ എൽ. ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം, 2015 മുതൽ പ്രവേശനം) റഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ആറു വരെയും 170 രൂപ പിഴയോടെ ജൂൺ 10 വരെയും ഫീസടച്ച് ജൂൺ 12 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
രണ്ടാം വർഷ അഫ്‌സലുൽ ഉലമ പ്രിലിമിനറി (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ മേയ് 28, 29 തീയതികളിൽ നടക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ, എം എസ് സി, എം.കോം, എം.എസ്ഡബ്ല്യു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം (സി യു സി എസ് എസ് 2016 മുതൽ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ബി എസ് സി നഴ്‌സിംഗ് പരീക്ഷാ പുനർമൂല്യനിർണയഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബാഡ്മിന്റൺ അക്കാഡമി
ബാഡ്മിന്റൺ അക്കാഡമി ജൂൺ ഒന്നിന് പ്രവർത്തിച്ചു തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ മേയ് 31 വരെ നടക്കും. 14 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫോൺ 8921277517, 9847185293.