ഫെഡറൽ ബാങ്ക് മണിഗ്രാമുമായി കൈകോർക്കുന്നു
കൊച്ചി: പ്രവാസികൾക്ക് നാട്ടിലേക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് പണമയക്കാൻ കഴിയുന്ന സൗകര്യമൊരുക്കി ഫെഡറൽ ബാങ്കും മണിഗ്രാമും. വിദേശത്തു നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്ത്യൻ രൂപയിൽ നേരിട്ട് പണം കൈമാറാവുന്ന സംവിധാനമാണ് ഇരുസ്ഥാപനങ്ങളും ചേർന്നൊരുക്കിയത്. ലളിതവും കൂടുതൽ സുതാര്യവുമായ പണം അയയ്ക്കൽ സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശാലിനി വാര്യർ പറഞ്ഞു.
പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിൽ ഇന്ത്യയിൽ മുൻപന്തിയിലുള്ള ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്. ഡിജിറ്റൽ സേവനരംഗത്തും മുൻനിരയിലുള്ള ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തം പ്രവാസി ഉപഭോക്താക്കൾക്ക് ഏറെ നേട്ടമാകുമെന്ന് മണിഗ്രാം ചീഫ് റെവന്യൂ ഓഫീസർ ഗ്രാൻഡ് ലൈൻസ് പറഞ്ഞു.
15%
ലോക ബാങ്കിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 15 ശതമാനത്തിലേറെ വിഹിതവുമായി ഫെഡറൽ ബാങ്ക് മുൻനിരയിലുണ്ട്.