ma-nishad-
MA NISHAD

കൊറോണക്കാലത്ത് നാട് പ്രവാസികളോട് കാണിക്കാൻ പാടില്ലാത്തത് ചർച്ച ചെയ്യുകയാണ് അകലം എന്ന ഹൃസ്വചിത്രം. സംവിധായകൻ എം. എ നിഷാദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സരയു മോഹൻ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റു താരങ്ങൾ. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ കൊതിച്ചെത്തുന്ന അവരോട് കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ക്വാറന്റീനിൽ കഴിയൻ സർക്കാർ ആവശ്യപ്പെടുന്നു. കരുതലോടെയും സ് നേഹത്തോടെയും അവരെ പരിപാലിക്കേണ്ട സമയത്ത് മൂർച്ചയേറുന്ന കുത്തുവാക്കുകൾ കൊണ്ട് നോവിക്കുന്ന വീട്ടുകാരും കുറവല്ല. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്ന പ്രവാസിയുടെ മാനസികതലങ്ങളെ കാട്ടിത്തരുന്ന അകലം എൻ. അരുൺ സംവിധാനം ചെയ്യുന്നു. വിനു പട്ടാട്ട് ഛായാഗ്രഹണം നിർവഹിക്കുന്നു.