തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി (അഡ്മിനിസ്ട്രേറ്റീവ്) സ്ഥാനത്തേക്ക് സീനിയോറിറ്റി മറികടന്ന് നിയമനം നടത്താൻ ശ്രമമെന്ന് ജീവനക്കാരുടെ ആരോപണം. യോഗ്യതയും സീനിയോറിറ്റിയും ഉള്ള രണ്ടുപേരെ തഴഞ്ഞ് ഭരണസമിതിയുടെ തലപ്പത്തിരിക്കുന്നവർക്ക് വേണ്ടപ്പെട്ടയാളെ നിയമിക്കുന്നു എന്നാണ് മറ്റ് ജീവനക്കാർ ആരോപിക്കുന്നത്.
കൗൺസിലിലെ നിയമനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിക്കണമെന്നാണ് നിയമമെങ്കിലും കഴിഞ്ഞ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല. തുടർന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അറിയാതെ നിയമനം നൽകാൻ നീക്കം തുടങ്ങിയത്. അതേ സമയം സീനിയോറിറ്റി മറികടന്ന് നിയമനം നൽകുന്നത് ശരിയല്ലെന്ന നിയമോപദേശവും ലംഘിച്ചാണ് കൗൺസിൽ നേതൃത്വം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും ആക്ഷേപമുണ്ട്.