മെൽബൺ : വരുന്ന ഡിസംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പര്യടനം നടത്തുമെന്ന് ഉറപ്പിച്ച് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് മത്സരങ്ങളുടെ തീയതിയും വേദികളും നിശ്ചയിച്ചതായി പ്രാദേശീയ ആസ്ട്രേലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കാണ് വേദികൾ തീരുമാനിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ആദ്യ ടെസ്റ്റ് ഡിസംബർ മൂന്നിന് ബ്രസ്ബേനിലായിരിക്കും തുടങ്ങുക. അഡ്‌ലെയ്ഡ് (ഡിസംബർ 11 മുതൽ), മെൽബൺ (26 മുതൽ), സിഡ്നി (ജനുവരി മൂന്നുമുതൽ) എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങൾ.
അതേ സമയം പര്യടനത്തിന് എത്തുന്ന ഇന്ത്യൻ ടീമിന് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.