കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 27 കീടനാശിനി സംയുക്തങ്ങൾ നിരോധിക്കാനുള്ള കാർഷിക മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഓൾ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്) വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വിശ്വാസ്യത ഉയർത്താനും കയറ്റുമതി വർദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയ്ക്കും സഹായകമായ തീരുമാനമാണ് ഇതെന്ന് എ.ഐ.എസ്.ഇ.എഫ് ചെയർമാൻ രാജീവ് പലീച പറഞ്ഞു. നിലവിൽ 300 കോടി ഡോളറാണ് (ഏകദേശം 22,500 കോടി രൂപ) ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി മൂല്യം. 2025ഓടെ ഇത് 500 കോടി ഡോളറിൽ (37,500 കോടി രൂപ) എത്തിക്കുകയാണ് ലക്ഷ്യം.