മെൽബൺ : ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഈ വർഷം ഒടുവിൽ നടക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യത്യസ്ത വേദികൾ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഒറ്റവേദിയിൽ തന്നെ എല്ലാ മത്സരങ്ങളും നടത്താൻ തയ്യാറാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.
ഡിസംബർ മൂന്നുമുതൽ ഏഴുവരെ ബ്രിസ്ബേനിലാണ് ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. അഡ്ടലെയ്ഡ് (ഡിസംബർ 11-15) മെൽബൺ (ഡിസംബർ 26-30), സിഡ്നി (ജനുവരി 3-7) എന്നിങ്ങനെയാണ് മത്സരങ്ങൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ അഡ്ലെയ്ഡിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണ് നിശ്ചയിച്ചിരിക്കുന്നത്. ടീമുകൾക്ക് നിരന്തരം യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒരു വേദിയിൽ എല്ലാ മത്സരങ്ങളും നടത്തും. കാണികളില്ലാതെയാകും പരമ്പര നടത്തുക.