ss

തിരുവനന്തപുരം:സുപ്രസിദ്ധ കർണാടക സംഗീതജ്ഞൻ പൗഡിക്കോണം ഭൈരവിയിൽ കിളിമാനൂർ ആർ.ത്യാഗരാജൻ (75) അന്തരിച്ചു.വയലിൻ,വയോള വിദ്വാനും തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിലെ വയലിൽ വിഭാഗം മേധാവിയുമായിരുന്നു. കർണ്ണാടക സംഗീതത്തിൽ വയോളവാദനം നടത്തിയിട്ടുള്ള അപൂർവ്വം പ്രതിഭകളിൽ ഒരാളാണ്. വയോളവാദത്തിന് 2002 ലെ സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. റേഡിയോ, ടെലിവിഷൻ അടക്കം നിരവധി വേദികളിൽ ഒട്ടേറെ പ്രമുഖ സംഗീതജ്ഞർക്കൊപ്പം വയലിനും വയോളയും വായിച്ചിട്ടുണ്ട്.
ഭാര്യ: മുൻ സംഗീതാദ്ധ്യാപിക ധനലക്ഷ്മി.മക്കൾ: ചിത്ര (അദ്ധ്യാപിക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്, പാങ്ങപ്പാറ),പ്രവീൺ (കർണ്ണരഞ്ജനി, സംഗീത വിദ്യാലയം)