തൊടുപുഴ: കത്തോലിക്ക കോൺഗ്രസിന്റെ മുൻ സിനഡ് ലെഗേറ്റ് ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സമുദായത്തെ നെഞ്ചിൽ ഉൾകൊണ്ട പിതാവായിരുന്നെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം. പിതാവിന്റെ വിയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആദരാഞ്ജലികൾ അറിയിച്ചു. ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഡയറക്ടർ ഫാ. ജിയോ കടവി, മുൻ ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജനറൽ സെക്രട്ടറി ടോണി പുഞ്ചകുന്നേൽ, മുൻ പ്രസിഡന്റ് എം.എം. ജേക്കബ് മുണ്ടക്കൽ തുടങ്ങിയവർ വിഡിയോ കോൺഫ്രൻസ് മീറ്റിംഗിലൂടെ അനുശോചനം അറിയിച്ചു.