roshy
ഇടുക്കി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനക്കായി വൈറോളജി ലാബ് അനുവദിക്കണമെന്നഭ്യർത്ഥിച്ചു റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു.

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്കായി മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള വൈറോളജി ലാബ് അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, പ്രൊഫ. എൻ. ജയരാജ് എം.എൽ.എ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്. ആവശ്യം പരിഗണിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. നിലവിൽ കോട്ടയം തലപ്പാടിയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസേർച് ആൻഡ് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. റാൻഡം പരിശോധന കൂടി നടത്തേണ്ടി വരുന്നതിനാൽ ദിവസേന പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ സമയ ബന്ധിതവും കൂടുതൽ പരിശോധനകൾ നടത്തുന്നതിനുമായി ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്കായി വൈറോളജി ലാബ് അടിയന്തരമായി അനുവദിക്കുന്നതിന് നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചു.