തൊടുപുഴ: കൊവിഡ് 19 നെക്കുറിച്ച് ആയുർവേദ ഡോക്ടർമാർക്കു വേണ്ടിയുള്ള വെബിനാർ സീരീസിന് തുടക്കമായി. ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നേരത്തെ നടത്തി വന്നിരുന്ന ശാസ്ത്ര പഠന ക്ലാസ്സുകൾ ലോക്ക് ഡൗൺ മൂലം മുടങ്ങിയ സാഹചര്യത്തിലാണ് വെബിനാർ സീരീസിന് തുടക്കമായത്.സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ഡോ: ബിനോ ജോസ് കണ്ണൂർ ആദ്യ ക്ലാസ്സിന് നേതൃത്വം നല്കി. അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി,ട്രഷറർ ഡോ: പി ജയറാം, വെബിനാർ കോഡിനേറ്റർ ഡോ: എസ്.ഷൈൻ എന്നിവർ സംസാരിച്ചു.