സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് സി.പി.എം ജില്ലാ കമ്മറ്റി അനുസ്മരിച്ചു. അവകാശ നിഷേധത്തിനും ചൂഷണത്തിനുമെതിരെ അവസാന ശ്വാസം വരെ നിലകൊണ്ട യാഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു പിതാവ്. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുക്കെതിരായ പോരാട്ടം, പട്ടയ സമരങ്ങൾ ഉൾപെടെ ജനകീയ വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നത് സി.പി.എം അഭിമാനപൂർവ്വം സ്മരിക്കുന്നതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
കർഷകരുടെ ആത്മ മിത്രം: കോൺഗ്രസ്
ജില്ലയിലെ കർഷകരുടെ ആത്മ മിത്രമാണ് കാലം ചെയ്തതെന്നും ഏവരും എന്നും അദ്ദേഹത്തെ ഓർമിക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.