തൊടുപുഴ: യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലയിൽ കൊവിഡ് പരിശോധന ലാബ് വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് ജില്ലാ സെക്രട്ടറി അജിത് ഇടവെട്ടി, മുനിസിപ്പൽ ജനറൽ സെക്രട്ടറി ആർ. അർജുൻ എന്നിവർ പങ്കെടുത്തു.