തൊടുപുഴ: കേരളത്തിലെ ആര്യോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊലീസുകാർക്കും റിസ്‌ക് അലവൻസ് അനുവദിക്കുക,​ ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം നൽകുക,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അംഗങ്ങൾ എന്നിവർക്ക് പ്രത്യേക സഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. പാർട്ടി അംഗങ്ങൾ അവരുടെ വീടുകളിലാണ് ധർണ നടത്തിയത്. വിവിധ സ്ഥലങ്ങളിൽ ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, കെ.എ. കുര്യൻ, അനിൽകുമാർ വി.ആർ,​ എൽ. രാജൻ,​ ടി.ജി. ബിജു, സി.കെ വിജയൻ, റ്റി.എ. അനുരാജ്,​വി.കെ. സജീവൻ, സി.എസ്. ഷാജി എന്നിവർ നേതൃത്വം നൽകി.