മുരിക്കടി: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയനിലെ മുരിക്കടി ശാഖയുടെ ആഭിമുഖ്യത്തിൽ കൊറോണ ദുരിതകാലത്ത് ഒരു കൈത്താങ്ങായി ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും ശാഖാ യോഗത്തിന്റെ പരിധിയിലുള്ള തീരെ പാവപ്പെട്ട മറ്റ് കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റും മാസ്‌കും വിതരണം ചെയ്തു. പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ജി. സുരേന്ദ്രൻ, സെക്രട്ടറി കെ.എൻ. സുരേഷ്, കമ്മിറ്റിയംഗങ്ങളായ വി.എൻ. ബാബു, കെ.ജി. ഷാജി, ഒ.കെ. ചന്ദ്രൻ, പി.എൻ. ഗോപി, കെ.എൻ. തങ്കപ്പൻ, കെ.ബി. വേണു, ടി. സോമൻ, സി.എം. ബാബു, കുടുംബയോഗം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.