വഴിത്തല: പുറപ്പുഴ പഞ്ചായത്ത് മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണി അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമിച്ചൻ മുണ്ടുപാലം, സെക്രട്ടറി എ.ആർ. ഉഷ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 15,000 പേർക്കും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഒരാൾക്ക് രണ്ട് എണ്ണം വീതം മാസ്‌ക് എത്തിച്ചു നൽകും.