കൊച്ചി: മലയോരജനതയുടെ നൊമ്പരങ്ങൾ അറിഞ്ഞ് പ്രവർത്തിച്ച ബിഷപ്പാണ് ഇടുക്കി മുൻ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അനുസ്‌മരിച്ചു. ജനജീവിതത്തിൽ നിറഞ്ഞു പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ.സി.ബി.സി അനുശോചിച്ചു. പൊതുസമൂഹത്തിന്റെയും നേതാക്കളുടെയും ഭരണസംവിധാനങ്ങളുടെയും അനാസ്ഥയെ ചോദ്യം ചെയ്യാനും വിമർശിക്കാനും മടിച്ചില്ല. സഭയുടെ വിവിധ പദവികളിൽ തനതായ സംഭവാനകൾ അദ്ദേഹം നൽകിയെന്ന് കെ.സി.ബി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു.