ഇടുക്കി: ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെ 15 പേർക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് പൊലീസ് കേസെടുത്തു. കൊവിഡ് പരിശോധനയ്ക്കായി ഇടുക്കിക്ക് വൈറോളജി ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് കവാടത്തിൽ എം.പി നടത്തിയ ഉപവാസ സമരത്തിന്റെ പേരിൽ കൂട്ടം കൂടിയതിനാണ് കേസ്. കൊവിഡ് പശ്ചാത്തലത്തിലും മെഡിക്കൽ കോളേജിലേക്ക് രോഗികൾ ഉൾപ്പെടെ കടന്നു വരേണ്ട സാഹചര്യം ഉള്ളതിനാലും പൊലീസ് സമരത്തിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് സമരത്തിൽ പങ്കെടുത്തവരെ പ്രതി ചേർത്താണ് കേസെടുത്തത്. എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പ്രതിപ്പട്ടികയിലുണ്ട്.