തൊടുപുഴ : എല്ലാ സർവീസ് പെൻഷൻകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെ വരുമാന മാർഗ്ഗങ്ങൾ നിലച്ചതും ചിലവുകൾ കൂടിയതും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി നടത്തിയ സഹായഭ്യർത്ഥനയ്ക്ക് അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകണമെന്നും പറഞ്ഞു. കെ.എസ്.എസ്.പി.യു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപാ നൽകി. ജില്ലയിലെ മുഴുവൻ പെൻഷൻകാരും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന തുക ഒന്നിച്ചോ,​ തവണകളായോ ട്രഷറിയിലോ ബാങ്കിലോ നേരിട്ട് നൽകണമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരനും ജില്ലാ സെക്രട്ടറി വി.കെ മാണിയും അഭ്യർത്ഥിച്ചു.