sisterleo

തൊടുപുഴ: : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ലെയോണാർദ്ദ് കുന്നംകോട്ട് (76) നിര്യാതയായി.

ഇന്ന് രാവിലെ 7മണി മുതൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പൊതു ദർശനത്തിന് വച്ചതിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ ശുശ്രൂഷകൾ ആരംഭിച്ച് മൈലക്കൊമ്പ് മഠം വക സെമിത്തേരിയിൽ സംസ്‌കരിക്കും.
മുട്ടം കുന്നംകോട്ട് പരേതരായ ജോസഫ്, കത്രീന ദമ്പതികളുടെ മകളാണ്. മൈലക്കൊമ്പ് നെടിയകാട് ,മാർ മാത്യുസ് പ്രസ്.മുവ്വാറ്റുപുഴ,എൽ.എഫ്.ബോർഡിംഗ്.മൈലക്കൊമ്പ്, എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ തോമസ് ജോസഫ്, സിസ്റ്റർ. ജോയിസ് മരിയ കുന്നംകോട്ട് ച്(ഹോളി ഫാമിലി ഹോസ്പിറ്റൽ.മുതലക്കോടം) ജോസ് ജോസഫ്, കുസുമം അലക്‌സാണ്ടർ വെള്ളരിങ്ങാട്ട് , പരേതരായ ഫാ.ജോർജ്ജ് കുന്നംങ്കോട്ട്(കോതമംഗലം രൂപതാ വൈദികൻ) ജേക്കബ് ജോസഫ്, അന്നക്കുട്ടി സേവ്യർ ചുണ്ടാട്ട് ,മരിയാ ജോർജ് കോതകുളത്തിൽ