തൊടുപുഴ: ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ചിത്ര ശിൽപ കലാകാരന്മാർക്ക് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലറ്റ് പീപ്പിൾ അയ്യായിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്നു. ചിത്ര ശില്പ കലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന 40 കലാകാരന്മാർക്കാണ് സഹായം നൽകുക. ഈ മാസം 7 നു മുൻപായി ബയോ ഡാറ്റയും, അടുത്ത കാലത്തു ചെയ്ത ചിത്ര ശില്പങ്ങളുടെ ഫോട്ടോ സഹിതം palettepeople@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണ.മെന്ന് സെക്രട്ടറി സിറിൾ പി. ജേക്കബ് അറിയിച്ചു.. കഴിഞ്ഞ 30 വർഷമായി ചിത്രകാരന്മാർക്ക് സാമ്പത്തികമായും അല്ലാതെയും സഹായപ്രോത്സാഹനങ്ങൾ ചെയ്തു പോരുന്ന പാലറ്റ് പീപ്പിൾ, എറണാകുളം ഹോട്ടൽ ലേ മെറിഡിയനിലുള്ള ഗാലറി ചിത്ര പ്രദർശനങൾക്കും, വാഗമണ്ണിലുള്ള ആർട്ടീറ്റ്‌സ് റെസിഡെൻസിയിൽ ക്യാമ്പുകൾക്കും സൗജന്യനിരക്കിൽ കലാകാരന്മാർക്ക് നൽകിപ്പോരുന്നു.