കട്ടപ്പന: കട്ടപ്പന നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 34 വാർഡുകളിലും ഡ്രൈ ഡേ ആചരിച്ചു. കോവിഡ് ഭീതിക്കിടെ ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. നഗരത്തിലെ ഓടകൾ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. വരുംദിവസങ്ങളിൽ അഗ്‌നിശമന സേനയുടെ സഹായത്തോടെ മാർക്കറ്റ് അടക്കം കഴുകി വൃത്തിയാക്കും. കൊതുകുവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറക്കുമ്പോൾ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തും. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജൂവാൻ ഡിമേരി, ബിനേഷ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം.